വിപണികളില്‍ മേധാവിത്വം ഉറപ്പിക്കാന്‍ ആന്‍ഡ്രോയ്ഡ് ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന കേസില്‍ കേന്ദ്രസര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന്റെ വിധി പകര്‍ത്തിവയ്ക്കുകയായിരുന്നുവെന്ന് ഗൂഗിള്‍. പിഴ ചുമത്തിയ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും ഇതുസംബന്ധിച്ച നിയമരേഖകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗൂഗിള്‍ ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കൻ ടെക് ഭീമനായ ഗൂഗിളിന് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) 1,337.76 കോടി രൂപ പിഴ ചുമത്തിയത്.
ആൻഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളിൽ ഗൂഗിൾ ആപ്പുകൾക്ക് സമാനമായ ആപ്പുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതായി കോമ്പറ്റീഷൻ കമ്മിഷൻ കണ്ടെത്തുകയായിരുന്നു. ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ ആദ്യമെത്തുന്നതിനായി ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ സെർച്ച് എഞ്ചിൻ ഗൂഗിൾ അടിച്ചേൽപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.
2018ല്‍ ഗൂഗിളിനെതിരായ യൂറോപ്യന്‍ കമ്മിഷന്‍ വിധി ഇന്ത്യ പകര്‍ത്തിവയ്ക്കകയായിരുന്നുവെന്നാണ് അപ്പീലില്‍ പറയുന്നത്. യൂറോപ്പിലെ തെളിവുകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ പലതും വാക്കുകള്‍ക്ക് പോലും മാറ്റമില്ലാതെ പകര്‍ത്തുകയായിരുന്നുവെന്നും ഗൂഗിള്‍ ആരോപിക്കുന്നു. അമ്പതിലധികം പകര്‍ത്തിവയ്ക്കലുകള്‍ ഇത്തരത്തില്‍ നടന്നതായും ഗൂഗിള്‍ വാദിച്ചു.