Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദ്രാവിഡ് ലോകകപ്പോടെ പടിയിറങ്ങുമെന്ന് റിപ്പോർട്ട്; ലക്ഷ്‌മൺ പകരക്കാരനാവും

ദ്രാവിഡ് ലോകകപ്പോടെ പടിയിറങ്ങുമെന്ന് റിപ്പോർട്ട്; ലക്ഷ്‌മൺ പകരക്കാരനാവും

ഈ വർഷാവസനത്തിൽ നടക്കുന്ന ഏകദിന ലോകകപ്പോടെ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുമെന്ന് റിപ്പോർട്ട്. 2023 ഏകദിന ലോകകപ്പ് വരെയാണ് ദ്രാവിഡിൻ്റെ കരാർ. ഇത് നീട്ടിയേക്കില്ല. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ പരിശീലകനായ വിവിഎസ് ലക്ഷ്‌മൺ പകരം പരിശീലകനാവുമെന്നാണ് റിപ്പോർട്ട്. ദ്രാവിഡിൻ്റെ അഭാവത്തിൽ ഇന്ത്യയെ വിവിധ പരമ്പരകളിൽ ലക്ഷ്‌മൺ പരിശീലിപ്പിച്ചിരുന്നു.

അതേസമയം, ശ്രീലങ്കക്കെതിരായ ആദ്യ ടി-20 യിൽ ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് ലങ്കയെ എറിഞ്ഞിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments