മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡി കത്തില്‍ സര്‍ക്കാര്‍ നിലപാട് കാത്ത് സിപിഎം

Global Indian Writer · September 19, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡി കത്തില്‍ സര്‍ക്കാര്‍ നിലപാട് കാത്ത് സിപിഎം. കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പിണറായി വിജയനും മുന്‍ മന്ത്രിയും എംഎല്‍എയുമായ പി.എ മുഹമ്മദ് റിയാസും ടി. വീണയും കോടതിയെ സമീപിക്കും.


കേസെടുത്താല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് സിപിഐയുടെ തീരുമാനം. ഇ.ഡിക്കെതിരെ സംസാരിക്കുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ ബിജെപിയുടെ അതേ രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും പ്രതിഷേധങ്ങള്‍.

Share this story

Leave a Comment

Your comment will be visible after admin approval.