Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ചിന്താ ജെറോമിന്റെ ശമ്പള കുടിശിക; ധനവകുപ്പിന്റെ തീരുമാനം യുവജന...

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ചിന്താ ജെറോമിന്റെ ശമ്പള കുടിശിക; ധനവകുപ്പിന്റെ തീരുമാനം യുവജന ക്ഷേമവകുപ്പിന്റെ ഉത്തരവ് മറികടന്ന്

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനം വിവാദത്തിൽ. കുടിശ്ശിക അനുവദിക്കണമെന്ന ചിന്തയുടെ അപേക്ഷ നിരസിക്കണമെന്ന ധനവകുപ്പിൻ്റെയും യുവജനക്ഷേമവകുപ്പിൻ്റെയും ഉത്തരവുകൾ തിരുത്തിയാണ് പുതിയ തീരുമാനം. സാമ്പത്തിക അച്ചടക്കം പാലിക്കാൻ സർക്കാർ നിരന്തരമായി ആവശ്യപ്പെടുമ്പോൾ ചിന്തയുടെ അപേക്ഷയിൽ ധനമന്ത്രിയാണ് പണം അനുവദിക്കാനുള്ള തീരുമാനമെടുത്തത്.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് യുവജന കമ്മീഷൻ അധ്യക്ഷക്ക് വൻതുകയുടെ ശമ്പളകുടിശ്ശിക നൽകുന്നത്.  2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6 നാണ് ശമ്പളമായി അൻപതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018  ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷമായി ഉയർത്തി. 2018 മെയ് 26ന് ശമ്പളം ഒരു ലക്ഷമാക്കി ഉത്തരവിറക്കി. നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്നായിരുന്നു യുവജനക്ഷേമവകുപ്പിനുള്ള ചിന്തയുടെ അപേക്ഷ. രണ്ട് തവണ ഈ അപേക്ഷ ധനവകുപ്പ് തള്ളി. കഴിഞ്ഞ സെപ്റ്റംബർ 26 ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചിന്തക്ക് കുടിശ്ശിക നൽകേണ്ടെന്ന ഉത്തരവിറക്കി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments