Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചില്ല; കേരളത്തിലെ മൂന്ന് ഗവ. ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചില്ല; കേരളത്തിലെ മൂന്ന് ഗവ. ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി

കൊച്ചി: കേരളത്തിലെ മൂന്ന് ഗവൺമെന്റ് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്‍റെതാണ് നടപടി. എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരെയാണ് അസാധുവാക്കിയത്.

തിരുവനന്തപുരം ഗവ. ലോ കോളേജിലെ ബിജു കുമാർ, തൃശൂർ ഗവ. ലോ കോളേജിലെ വി.ആർ ജയദേവൻ, എറണാകുളം ഗവ. ലോ കോളേജിലെ ബിന്ദു എം നമ്പ്യാർ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്. യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രിൻസിപ്പൽമാരെ നിയമിച്ചതെന്നും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ കണ്ടെത്തി. മാനദണ്ഡപ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താൻ സർക്കാരിന് ട്രിബ്യൂണൽ നിർദേശം നൽകി.

പ്രിൻസിപ്പൽ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോകോളജിലെ അധ്യാപകനായ ഡോ. ഗിരിശങ്കർ എസ് എസ് ആണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.   തുടർന്നാണ് നിയമനം റദ്ദാക്കാൻ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തെ ഹിയറിങ്ങിന് ശേഷമാണ് നടപടിയുണ്ടായത്.  ജസ്റ്റിസ് പി വി ആശ,പികെ കേശവൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി. നേരത്തെ 12 ആർട്‌സ് ആൻറ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ നിയമനവും ട്രിബ്യൂണൽ റദ്ദാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments