Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജപ്പാനില്‍ കൊവിഡ് മരണങ്ങള്‍ ഉയരുന്നു

ജപ്പാനില്‍ കൊവിഡ് മരണങ്ങള്‍ ഉയരുന്നു

ടോക്കിയോ: ജപ്പാനില്‍ കൊവിഡ് മൂലമുള്ള മരണങ്ങള്‍ ഉയരുന്നു.ഒറ്റ ദിവസം കൊണ്ട് 456 കൊവിഡ് മരണങ്ങളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. വ്യാഴാഴ്ച മുതല്‍ 2,45,542 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഇതില്‍ 20,720 കേസുകള്‍ ടോക്കിയോയില്‍ മാത്രമാണ്. 2022 ഡിസംബറില്‍ 7,688 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എട്ടാം തരംഗമാണ് ഇപ്പോള്‍ ജപ്പാനിലുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. നവംബര്‍ മുതല്‍ രാജ്യത്ത് കൊവിഡ് വ്യാപനം കുത്തനെ വര്‍ധിക്കുകയാണ്. 2021ല്‍ അവസാന മൂന്നു മാസം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തേക്കാള്‍ 16 മടങ്ങ് അധികമാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയമുണ്ടായത്.

കഴിഞ്ഞ ഓഗസ്റ്റ് 31 മുതല്‍ ഡിസംബര്‍ 27 വരെ കൊവിഡ് മരണം സംഭവിച്ചവരില്‍ 40.8 ശതമാനം പേരും 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. 34.7 ശതമാനം 90 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. 70ന് മുകളിലുള്ളവര്‍ 17 ശതമാനവുമാണ്. ഈ മൂന്നു പ്രായത്തിലുംപെട്ട ആളുകളാണ് ആകെ മരണസംഖ്യയുടെ 92.4 ശതമാനവുമെന്നും അധികൃതര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments