ബ്രിസ്ബെയ്ൻ: മലയാളത്തനിമയും പാരമ്പര്യവും കേരളത്തിന്റെ സാംസ്കാരികവും കലാപരവുമായ പൈതൃകങ്ങളും വരും തലമുറയ്ക്ക് പകർന്നു നൽകാനായി ക്യൂൻസ്ലാൻഡിൽ പ്രവർത്തിക്കുന്ന വിവിധ മലയാളി അസോസിയേഷനുകളും സാമൂഹ്യപ്രവർത്തകരും ഒത്തു ചേർന്നു കൊണ്ട് യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റ് രൂപീകരിച്ചു.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റ് പ്രവർത്തന ഉദ്ഘാടനം ജനുവരി 7 ശനി വൈകിട്ടു 3.30ന് ചെംസൈഡ് ലൈബ്രറി കോൺഫറൻസ് ഹാളിൽ നടക്കും. പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും മന്ത്രിമാരും പങ്കെടുക്കും.”