പെരുന്ന:ശശിതരൂരിന്‍റെ പെരുന്ന സന്ദർശനത്തെ ചൊല്ലി എൻഎസ്എസിൽ തർക്കം. രജിസ്ട്രാർ പിഎൻ സുരേഷ് രാജിവെച്ചു. സുരേഷിനെ പിൻഗാമിയാക്കാൻ ജനറൽ സെക്രട്ടരി സുകുമാരൻ നായർ ശ്രമിക്കുന്നുവെന്ന ആക്ഷേപം എതിർചേരി ഉന്നയിച്ചിരുന്നു. തരൂരിൻറെ സന്ദർശനത്തിനും ചുക്കാൻ പിടിച്ചത് സുരേഷാണെന്ന രീതിയിലും പ്രചാരണം ഉയർന്നിരുന്നു. തരൂരും സുകുമാരൻ നായരും സുരേഷും ചടങ്ങിൽ നിൽക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. വിമർശനങ്ങളെ നേരിടാൻ സുകുമാരൻ നായർ തന്നെ രാജിയാവശ്യപ്പെട്ടെന്നാണ് സൂചന. രജിസ്ട്രാറുടെ ചുമതല നിലവിൽ ജനറൽ സെക്രട്ടറി തന്നെ വഹിക്കും.
അതിനിടെ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷമായ കടന്നാക്രമണം നടത്തിയും ,ശശി തരൂരിനെ പ്രശംസയാൽ മൂടിയും എൻ എസ് എസ് ജനറൽ സെക്രട്ടറിജി സുകുമാരൻ നായർ രംഗത്ത്. പ്രധാനമന്ത്രിയാകാൻ വരെ യോഗ്യനായ വ്യക്തിയാണ് ശശി തരൂർ എന്ന് സുകുമാരൻ നായരെന്ന് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.ചെന്നിത്തലയെ ഉയർത്തി കാണിച്ചതാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ചക്ക് കാരണം. സമുദായത്തെ തള്ളിപ്പറഞ്ഞ നേതാവാണ് വി ഡി സതീശൻ. തരൂരിനെ എൻ എസ് എസ് പരിപാടിക്ക് വിളിച്ചതിൽ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ട്. അത് അവരുടെ അല്‍പ്പത്തരം ആണെന്നും അദ്ദേഹം പറഞ്ഞു.