Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈം​ഗികമായി ഉപദ്രവിച്ച അധ്യാപകനെതിരെ പോക്സോ കേസ്

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈം​ഗികമായി ഉപദ്രവിച്ച അധ്യാപകനെതിരെ പോക്സോ കേസ്

മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈം​ഗികമായി ഉപദ്രവിച്ച അധ്യാപകനെതിരെ പോക്സോ കേസ്. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദി(40)നെതിരേയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

പൊലീസ് കേസെടുത്തതിനെ തുടർന്ന് സമദ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വട്ടംകുളം പഞ്ചായത്തിലെ പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഒന്‍പതു കുട്ടികളാണ് അധ്യാപകന്‍റെ ആക്രമണത്തിന് ഇരയായത്. അധ്യാപകന്‍ ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. ഒൻപത് കുട്ടികളാണ് അധ്യാപകനെതിരേ മൊഴി നല്‍കിയത്.

അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്തു. തുടർന്ന് ചൈല്‍ഡ് ലൈന്‍ അധികൃതർ പൊലീസിന് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് കേസെടുത്തത്. കുട്ടികളുടെ രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമദിനെതിരെ ഒമ്പത് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments