ഇടുക്കി: അടിമാലിയിൽ മദ്യം കഴിച്ച മൂന്ന് യുവാക്കൾ ആശുപത്രിയിൽ. അനിൽകുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്.മദ്യപാനത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് മൂന്ന് പേരേയും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
വഴിയിൽ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്ന് യുവാക്കൾ പൊലീസിന് മൊഴി നൽകി. യുവാക്കളിൽ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിൽ കിടക്കുന്ന കുഞ്ഞുമോനെ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.