മുംബൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിപ്ലവകരമാണെന്ന് അഭിപ്രായപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപിയും ബോളിവുഡ് താരവുമായ ശത്രുഘ്നൻ സിൻഹ.
രാഹുലിന്റെ വ്യക്തിത്വം രാജ്യത്തെ യുവജനങ്ങൾക്ക് വിവേകം പകരുന്നതാണ്; ഇത്തരമൊരു യാത്ര രാജ്യം കണ്ടിട്ടില്ല. രാഹുലിന്റെ ലക്ഷ്യം നല്ലതാണെന്നും അദ്ദേഹത്തിന് ഭാവുകങ്ങൾ നേരുന്നതായും സിൻഹ പറഞ്ഞു.
ബിജെപി അംഗവും വാജ്പേയ് കാബിനറ്റിലെ അംഗവുമായിരുന്ന സിൻഹ, 2019-ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിരുന്നു. 2022 മാർച്ചിലാണ് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.