തൃശൂർ : സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയുടെ അന്തർസംസ്ഥാന നിക്ഷേപങ്ങൾ പൊലീസ് പരിശോധിക്കുന്നു. ബിനാമി നിക്ഷേപങ്ങളെപ്പറ്റിയും അന്വേഷണം തുടരുകയാണ്. നിക്ഷേപങ്ങൾ സംബന്ധിച്ച റാണയുടെ ഓഡിയോ സന്ദേശം ലഭിച്ചു. കൊച്ചിയിലും മുംബൈയിലും പൂനെയിലും വൻ നിക്ഷേപങ്ങളാണ് റാണ അവകാശപ്പെടുന്നത്. പബ് തുടങ്ങാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നുമാണ് റാണ നിക്ഷേപകരോട് പറഞ്ഞിരുന്നത്.
അതിനിടെ റാണയുടെ അരിമ്പൂരെ റിസോർട്ടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് റിസോർട്ട് പൂട്ടി കൊടികുത്തി. പ്രവീൺ റാണയ്ക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്നാണ് നിക്ഷേപകരുടെ ആരോപണം. കേസ് അന്വേഷിക്കുന്ന തൃശ്ശൂർ ഈസ്റ്റ് പൊലീസും പ്രതിക്കൊപ്പമെന്ന് നിക്ഷേപകർ ആരോപിച്ചു.