അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ കൈ കൊടുക്കാനൊരുങ്ങി സിപിഎഐമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്. ത്രിപുര കോണ്‍ഗ്രസ് ചുമതലയുള്ള അജോയ് കുമാറുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തയ്യാറെടുപ്പ് മുന്‍ നിര്‍ത്തിയാണ് സിപിഐഎം കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. അഗര്‍ത്തലയില്‍ ഇന്ന് നടക്കുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
അഗര്‍ത്തലയില്‍ നടക്കുന്ന സിപിഐഎം യോഗത്തില്‍ സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുക്കും. അതോടൊപ്പം തന്നെ രണ്ട് പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയും നടക്കും. മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അടക്കം ത്രിപുരയിലെ നേതാക്കള്‍ കോണ്‍ഗ്രസുമായി സീറ്റു പങ്കിടല്‍ ആവശ്യമാണ് എന്ന നിലപാടിലാണ്.
കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികള്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്ന് സംയുക്തമായി ഈയിടെ ആഹ്വാനം ചെയ്തതും ഐക്യത്തിലേക്കുള്ള കാരണങ്ങളില്‍ ഒന്നായിരുന്നു. പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ ത്രിപ്ര മോത്ത പാര്‍ട്ടിയും കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുമായി വിഷയം സംസാരിച്ചതായി പ്രദ്യോത് മാണിക്യ പറഞ്ഞു. 60 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 16 സീറ്റുകളാണ് 2018ല്‍ സിപിഐഎമ്മിന് ലഭിച്ചത്. ബിജെപിക്ക് 36ഉം ഐപിഎഫ്ടിക്ക് 8 സീറ്റുകളുമായിരുന്നു.