തിരുവനന്തപുരം: അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയിൽ(ഐ.ഡി.എസ്.എഫ്.എഫ്.കെ) 31 ഹ്രസ്വചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച സംഭവം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ചലച്ചിത്ര അക്കാദമി കത്ത് നൽകി. ഔദ്യോഗികമായി തിരഞ്ഞെടുത്ത സിനിമകൾക്ക് അനുമതി നിഷേധിക്കുന്നത് മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നും അക്കാദമി കത്തിൽ ചൂണ്ടിക്കാട്ടി.
ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ പങ്കെടുക്കുന്ന ജൂറി അംഗങ്ങളും പ്രവർത്തകരും ഇതിനകം യാത്രാനടപടികൾ പൂർത്തിയാക്കിയെന്നും കത്തിൽ പറയുന്നു. അന്താരാഷ്ട്ര വിഭാഗത്തിലെ ചിത്രങ്ങൾ മേളയിൽ എത്തിക്കുന്നതിനായി വിതരണക്കമ്പനിക്കാർക്ക് പണമടക്കം നൽകിയിട്ടുള്ളതിനാൽ പ്രസ്തുത ചിത്രങ്ങൾക്ക് സെൻസർ ഇളവ് അനുവദിക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.