പി. പി. ചെറിയാൻ
കാലിഫോർണിയ:റിവർസൈഡ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെൻറ് ഡെപ്യൂട്ടി ഡാർണെൽ കാലഹോൻ(30)ഔദ്യോഗിക കൃത്യനിർവഹണത്തിൽ ജനുവരി 13 വെള്ളിയാഴ്ച വൈകീട്ട് വെടിയേറ്റു മരിച്ചതായി ഡിപ്പാർട്ട്മെൻറ് ട്വിറ്ററിൽ കുറിച്ചു.
ലോസ് ആഞ്ചൽസിൽ നിന്നും 70 മൈൽ സൗത്ത് ഈസ്റ്റിൽ ലയ്ക്കലാൻഡ് വില്ലേജ് ഹിൽഡയിൽ ലൈനിൽ 18000 ബ്ലോക്കിലെ വീട്ടിൽ ലഹള നടക്കുന്നത് അറിഞ്ഞ് എത്തിച്ചേർന്നതായിരുന്നു ഡെപ്യൂട്ടി ഡാർണെൽ കാലഹോൻ. വീടിന് സമീപിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന പ്രതിയെന്ന് സംശയിക്കുന്നയാൾ വെടിയുതിർക്കുകയായിരുന്നു.
മറ്റൊരു ഡെപ്യൂട്ടി കൂടി ഉടൻ വീടിനുസമീപം എത്തിച്ചേർന്നു വെങ്കിലും അയാൾക്കെതിരെയും പ്രതി വെടിയുതിർത്തു.ഡെപ്യൂട്ടി തിരിച്ചു വെടിവെച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രതി 42 വയസ്സുള്ള ജെസി നവേറോ യെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
വിവാഹമോചനവും കസ്റ്റഡി തർക്കവുമാണ് വീട്ടിൽ ഉണ്ടായ കലഹത്തിന് കാരണമെന്ന് പിന്നീട് അന്വേഷണത്തിൽ നിന്നും വ്യക്തമായി. ഇതിൽ പ്രകോപിതനായണ് പ്രതി പോലീസിന് നേരെ വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു.
ഇതിനിടയിൽ വെടിയേറ്റ് നിലത്തു കിടന്നിരുന്ന ഡെപ്യൂട്ടി ഡാർണെലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഡാർണെൽ 2022 ഫെബ്രുവരി 24നാണ് റിവർസൈഡ് പോലീസ് ഡിപ്പാർട്ട്മെൻറ് ചേർന്നത് ഇതിനു മുൻപ് രണ്ടു വർഷം സാൻഡിയാഗോ പോലീസ് ഡിപ്പാർട്ട്മെൻറിലായിരുന്നു
രണ്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുടെ പിതാവാണ് കൊല്ലപ്പെട്ട ഡെപ്യൂട്ടി ഭാര്യപൂർണ ഗർഭിണിയാന്ന് .സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്