സർക്കാർ ചെലവിൽ അല്ല തന്റെ യാത്ര: വിദേശയാത്ര വിവാദത്തിൽ വിശദീകരണവുമായി ഒ.ജെ ജനീഷ്

Global Indian Writer · September 21, 2026 · 1 min read · 0 Comments · 0 Shares

കോഴിക്കോട്: വിദേശയാത്ര വിവാദത്തിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ ജനീഷ്.സർക്കാർ ചെലവിൽ അല്ല തന്റെ യാത്ര, തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ എന്നും മന്ത്രി ചോദിച്ചു.

”മന്ത്രിമാര്‍ക്ക് ആര്‍ക്കും സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേ? ഇത് ഏത് കാലമാണ്. തുടര്‍ച്ചയായ ജോലികള്‍ക്കിടയില്‍ ആരാണെങ്കിലും ചെറിയ ബ്രേക്ക് എടുക്കണം. എന്റെ വയസ് 37 ആണ്. തന്ത വൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചെറിയ യാത്രയൊക്കെ നടത്തും. സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കാതെയും ചുമതലകളില്‍ വീഴ്ച വരുത്താതെയും പൗരന്റെ നികുതിപ്പണം നഷ്ടപ്പെടാതെയും ഇടയ്‌ക്കൊക്കെ യാത്ര പോയെന്നിരിക്കും’- മന്ത്രി പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.