കാലിഫോർണിയ: കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ച കാലിഫോർണിയയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചലിലും 19 പേരാണ് മരിച്ചത്. പ്രളയത്തെ തുടർന്ന് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി വീടുകൾക്കും ഇവിടെ കേടുപാടുകൾ സംഭവിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായം ഉറപ്പാക്കുമെന്ന് ബൈഡൻ അറിയിച്ചു. 2018ൽ ഇവിടെയുണ്ടായ മണ്ണിടിച്ചിലിൽ 23 പേർ മരിച്ചിരുന്നു.
നാഷണൽ വെതർ സർവീസ് കാലാവസ്ഥാ നിരീക്ഷകൻ ജെസിക്ക ലോസ് പറയുന്നതനുസരിച്ച്, സെൻട്രൽ അലബാമയിൽ വ്യാഴാഴ്ച കുറഞ്ഞത് അഞ്ച് ചുഴലിക്കാറ്റുകൾ എങ്കിലും വീഷിയടിച്ചിട്ടുണ്ട്.