പത്തനംതിട്ട: ജൂനിയർ ചേംബർ ഇന്റർനാഷണൽ പത്തനംതിട്ട ക്വീൻസ്ന്റെ ഒൻപതാമത് സ്ഥാനരോഹണ ചടങ്ങ് മുൻ സോൺ പ്രസിഡന്റ് മനു ജോർജ് ഉദ്ഘാടനം ചെയ്തു. സോൺ വൈസ് പ്രസിഡന്റ് അവിനാഷ് നായർ, സോൺ ഡയറക്ടേഴ്സ് അഷ്‌റഫ് ഷെരീഫ്, രഞ്ചോ കെ. ജോൺ, രമ്യ കെ. തോപ്പിൽ എന്നിവർ പങ്കെടുത്തു.
2023 ലെ ഭാരവാഹികളായി സുമ ജോൺ കിഴക്കേടത്ത് (പ്രസിഡന്റ്), റിനു മരിയ അനീഷ് നെടുംപുറത്ത് (സെക്രട്ടറി), ജയ ജയൻ ഗൗരിനന്ദനം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
സാമൂഹിക സേവനവും ജനനന്മയും ലക്ഷ്യമാക്കിയുള്ള ഈ വർഷത്തെ പദ്ധതി ” ജ്യോതിർഗമയ ” യുടെ പ്രവർത്തനോദ്ഘാടനവും നടത്തി.