പരിസ്ഥിതി സൗഹൃദ ഊര്‍ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കി യുഎഇ. കഴിഞ്ഞ വര്‍ഷം മാത്രം 11 പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് രാജ്യത്ത് ആരംഭിച്ചത്. യുഎഇ അടിസ്ഥാന സൗകര്യ വികസന, ഊര്‍ജ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്‌റൂയിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിരവധി പദ്ധതികള്‍ രാജ്യം ആവിഷ്‌കരിക്കുന്നതായും മന്ത്രി അറിയിച്ചു.
സുസ്ഥിര വികസന പാതയിലേക്ക് രാജ്യത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെയുളള പദ്ധതികളാണ് രാജ്യത്ത് പുരോഗമിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 11 പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് രാജ്യത്ത് ആരംഭിച്ചത്. യു.എ.ഇ അടിസ്ഥാന സൗകര്യ വികസന, ഊര്‍ജ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്‌റൂയിയാണ് ഇക്കാര്യം അറിയിച്ചത്.യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാമിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2021ല്‍ രാജ്യത്ത് ഏഴായിരത്തിലധികം മെഗാവാട്ട് ശുദ്ധമായ ഊര്‍ജോല്‍പാദനം നടത്തിയിട്ടുണ്ട്. പുനരുപയോഗപ്രദമായ ഊര്‍ജോല്‍പാദനമെന്ന ല്ക്ഷ്യത്തോടെ രാജ്യം ആവിഷ്‌കരിച്ച യു.എ.ഇ എനര്‍ജി സ്ട്രാറ്റജി വിജയകരമായി മുന്നോട്ടുപോകുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പാരിസ് ഉടമ്പടി അംഗീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്ന ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍ ഉപയോഗിച്ചാണ് രാജ്യം പദ്ധതികള്‍ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വരും വര്‍ഷങ്ങളില്‍ സംശുദ്ധ ഊര്‍ജോല്‍പാദനം വ്യാപകമാക്കുമെന്നും മറ്റ് ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും സുഹൈല്‍ അല്‍ മസ്‌റൂയി വ്യക്തമാക്കി.