തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ തോൽപിക്കാൻ താനും എം.സ്വരാജും അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ക്യാംപ് ചെയ്തു തന്ത്രങ്ങൾ മെനഞ്ഞിട്ടും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുതിച്ചുയരുന്നതാണ് കണ്ടതെന്നു സ്പീക്കർ എ.എൻ.ഷംസീർ. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നിയമസഭാ സാമാജികനായ ഉമ്മൻ ചാണ്ടിയെ നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ആദരിക്കുകയായിരുന്നു അദ്ദേഹം.
പുസ്തകോത്സവം വായനയ്ക്കു പ്രചോദനം നൽകിയെന്നും ഷംസീറിന്റെ നടപടികൾ നിയമസഭയ്ക്ക് അഭിമാനമുണ്ടാക്കുന്നതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 2024 ജനുവരി 8 മുതൽ 14 വരെ നടക്കുന്ന രണ്ടാമതു നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ലോഗോ ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു.