തൃശൂർ: എഐസിസി സെക്രട്ടറി ടി.എൻ പ്രതാപനെതിരെ നടപടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി കെപിസിസിക്ക് പരാതി നൽകി. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന തോമസ് ഉണ്ണിയാടൻ എംഎൽഎയ്ക്ക് പ്രതാപൻ പരസ്യ പിന്തുണ നൽകിയതിലും പാർട്ടി ചെയർമാൻ പി.ജെ ജോസഫിനെ പരോക്ഷമായി വിമർശിച്ചതിലുമാണ് പരാതി. ഉണ്ണിയാടന് മന്ത്രി, ചീഫ് വിപ്പ് പദവികൾ ലഭിക്കാത്തതിനെ പ്രതാപൻ ചോദ്യം ചെയ്തിരുന്നു.
ഘടകകക്ഷിയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടാൻ പ്രതാപന് എന്താണ് അധികാരമെന്നാണ് കേരള കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ചോദ്യം. ആദ്യം കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രതാപൻ ശ്രമിക്കേണ്ടതെന്നും ജില്ലാ കമ്മിറ്റി നിലപാടെടുത്തു. പ്രതാപന്റെ പ്രസംഗത്തിലെ പരാമർശങ്ങൾ പി.ജെ ജോസഫിനെയും മകൻ അപ്പു ജോസഫിനെയും ഉദ്ദേശിച്ചുള്ളതാണെന്നാണ് കേരള കോൺഗ്രസിന്റെ ആരോപണം.
Leave a Comment
Your comment will be visible after admin approval.