Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപി.വി. അൻവറിനെ ഇ.ഡി ഇന്ന് ചോദ്യംചെയ്തത് പത്തുമണിക്കൂർ

പി.വി. അൻവറിനെ ഇ.ഡി ഇന്ന് ചോദ്യംചെയ്തത് പത്തുമണിക്കൂർ

കൊച്ചി: ക്വാറി ഇടപാടിലെ കള്ളപ്പണക്കേസിൽ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്തു. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 9 മണിക്കാണ് അവസാനിച്ചത്. ചോദ്യം ചെയ്യൽ നാളെയും തുടർന്നേക്കും.

ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. ക്വാറി ബിസിനസിലെ കള്ളപ്പണ ഇടപാടിലാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. ഇന്നലെയും അൻവറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായാണ് അൻവർ പ്രതികരിച്ചത്. ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് തന്നെ വിളിപ്പിച്ചത് എന്നായിരുന്നു അൻവറിന്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments