Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിജെപി ‘ഇരട്ട മുഖമുള്ള’ പാർട്ടി: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

ബിജെപി ‘ഇരട്ട മുഖമുള്ള’ പാർട്ടി: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

ഷില്ലോങ് • ബിജെപി ‘ഇരട്ട മുഖമുള്ള’ പാർട്ടിയാണെന്ന കടുത്ത ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തിരഞ്ഞെടുപ്പ് സമയത്തു പറയുന്നതും അതിനുശേഷം ബിജെപി ചെയ്യുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്നും മമത പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മേഘാലയയിലെ നോർത്ത് ഗാരോ ഹിൽസിലെ പൊതുയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അവർ.

‘‘ഇരട്ട മുഖമുള്ള പാർട്ടിയാണു ബിജെപി. അവർ തിരഞ്ഞെടുപ്പ് വേളയിൽ പലതും പറയും. അതിനുശേഷം ചെയ്യുന്നതു മറ്റു ചില കാര്യങ്ങളാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി, അവരുടെ പാർട്ടി അധികാരത്തിലുള്ള സംസ്ഥാനങ്ങൾക്കു മാത്രമാണു പണം നൽകുന്നത്. കഴിഞ്ഞ 5 വർഷം ഈ സർക്കാർ എന്താണ് മേഘാലയയിൽ ചെയ്തത്? ഇത്ര കാലമായിട്ടും നിരവധി വീടുകളിൽ വൈദ്യുതി എത്താത്തത് എന്തുകൊണ്ടാണ്? യുവാക്കൾക്കു തൊഴിലില്ലാത്തതിനു കാരണമെന്ത്? അഴിമതിയിൽ മുങ്ങിയ ബിജെപി സർക്കാരിനു പകരമാകാൻ തൃണമൂലിനു മാത്രമേ കഴിയൂ’’– മമത പറഞ്ഞു.

മേഘാലയ, അസം, തൃപുര എന്നീ സംസ്ഥാനങ്ങളിൽ ശക്തിയാർജിക്കാനുള്ള ശ്രമത്തിലാണു തൃണമൂൽ കോൺഗ്രസ്. 2021 നവംബറിൽ കോൺഗ്രസിന്റെ 12 എംഎൽഎമാർ തൃണമൂലിൽ ചേർന്നിരുന്നു. ഇതോടെ 60 അംഗ നിയമസഭയിൽ തൃണമൂൽ മുഖ്യപ്രതിപക്ഷമായി. ഫെബ്രുവരി 27നാണ് ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments