പി. പി.ചെറിയാൻ
ന്യൂയോര്‍ക്ക് : അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ 10,000 ജീവനക്കാര്‍ കമ്പനിക്ക് പുറത്തായി. പിരിച്ചു വിടല്‍ തീരുമാനം വ്യക്തമാക്കിക്കൊണ്ട് കമ്പനി സിഇഒ സത്യ നാദെല്ല ജീവനക്കാര്‍ക്ക് ഇ-മെയ്ല്‍ സന്ദേശം അയച്ചു. ഇന്ത്യയില്‍ എത്ര പേര്‍ക്ക് ജോലി നഷ്ടമായെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ആമസോണ്‍ 18,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഇതു സംബന്ധിച്ച നീക്കങ്ങള്‍ തുടങ്ങിയതായാണ് സൂചന. വെയര്‍ഹൗസും ഡെലിവറി ജീവനക്കാരും ഉള്‍പ്പെടുന്ന മൊത്തം തൊഴിലാളികളുടെ ഒരു ശതമാനത്തിനെ മാത്രമാണ് ഇപ്പോള്‍ പിരിച്ചുവിടാന്‍ തീരുമാനമായിരിക്കുന്നത്.