Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപോപ്പുലർ ഫ്രണ്ട് ഹർത്താൽ: മലപ്പുറത്ത് 124 പേരുടെ സ്വത്ത് കണ്ടുകെട്ടും

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: മലപ്പുറത്ത് 124 പേരുടെ സ്വത്ത് കണ്ടുകെട്ടും

മലപ്പുറം: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഏഴ് താലൂക്കുകളിലായി 124 പേരുടെ സ്വത്ത് കണ്ടുകെട്ടും. കോഴിക്കോട്ട് പത്തുപേരുടെ സ്വത്ത് കണ്ടുകെട്ടും. പാലക്കാട് മുൻ സംസ്ഥാന സെക്രട്ടറി സിഎ റഊഫിന്റേതടക്കം16 പേരുടെ സ്വത്തുവകകൾ ജപ്തി ചെയ്യുന്നതിന് നോട്ടീസ് നൽകി. വയനാട്ടിൽ പതിനാല് ഇടങ്ങളിലാകും നടപടി. കാസർകോട് നാലിടങ്ങളില്‍ ജപ്തിയുണ്ടാവും.

വിവിധ ജില്ലകളിലായി ഇതുവരെ 24 നേതാക്കളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പി.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറിയിരുന്ന അബ്ദുല്‍ സത്താറിന്റെ കൊല്ലം കരുനാഗപ്പിള്ളിയിലെ വീടും 18 സെന്റ് വസ്തുവും ജപ്തി ചെയ്തു. എറണാകുളത്ത് ആറ് ഇടങ്ങിലാണ് ജപതി നടന്നത്. പറവൂർ, ആലുവ, കുന്നത്തുനാട് താലൂക്കുകളിലാണ് നടപടി. ഇടുക്കിയിൽ തൊടുപുഴ, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലായി ആറ് പേരുടെ സ്വത്തുവകകൾ ജപ്തി ചെയ്തു. തൃശൂരിൽ കുന്നംകുളം താലൂക്ക് പരിധിയിൽ അഞ്ചിടങ്ങളിൽ ജപ്തി നടന്നു. കോട്ടയത്തും തിരുവന്തപുരത്തും അഞ്ച് മുൻ നേതാക്കളുടെ വസ്തുവകകൾ കണ്ടുകെട്ടി. ആലപ്പുഴയിൽ മുൻജില്ലാ സെക്രട്ടറി ഉൾപ്പടെ രണ്ട് പേരുടെ വസ്തുവകകള്‍ കണ്ടുകെട്ടി.

ഇന്നാരംഭിച്ച നടപടിക്രമങ്ങൾ നാളെ പൂർത്തിയാക്കും.  ഹൈക്കോടതി നിർദേശത്തെ തുടർന്ന് റവന്യൂ അധികൃതരാണ് ജപ്തിചെയ്യുന്നത്. കേസിലെ ജപ്തി നടപടികളെ സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് നടപടികൾ ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments