കൊച്ചി : സംരംഭക ശക്തികരണത്തിന്റെ ഭാഗമായി സംരംഭക കൂട്ടായ്മയിൽ പൃഥ്വി മാർട്ടുകൾ ഏപ്രിൽ മാസത്തോടെ പ്രവർത്തനം ആരംഭിക്കും . ഇതോടനുബന്ധിച്ച് മാർക്കറ്റിങ് ഡി വിഷൻ ലോഞ്ചിങ് കലൂർ പാവക്കുളം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്നു. നടനും കർഷകശ്രീ പുരസ്കാര ജേതാവുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, വിവിധ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുക, വിതരണം ചെയ്യുക , തൊഴിൽ നൽകുക, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രോത്സാഹനം നൽകുക എന്നിവയൊക്കെ ഈ സംരംഭക കൂട്ടായ്മയുടെ ലക്ഷ്യമാണെന്ന് സംഘാടകർ ചടങ്ങിൽ പറഞ്ഞു.
കോവിഡ്ക്കാലത്ത് രൂപംകൊണ്ട എണ്ണൂറോളം സംരംഭക വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് പൃഥ്വി മാർട്ടുകളുടെ പിറവി. 9000 ത്തോളം അംഗങ്ങളാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. ആയിരത്തോളം സംരംഭകർ ഉണ്ട് .
ചടങ്ങിൽ ഡോ. കെ പി സുധീർ മുഖ്യാതിഥിയായി . സംരംഭകർ കൂട്ടായ്മ കോഡിനേറ്റർ ശ്രീകുമാർ വി ടി ,വൈസ് പ്രസിഡൻറ് ബി. എസ് നായർ, ചീഫ് കോർഡിനേറ്റർ വി ശ്രീകണ്ഠൻ, എംഎസ്എം ഇ ഡെവലപ്മെൻറ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ് അസിസ്റ്റൻറ് ഡയറക്ടർ ആതിര സാധു , സനാതന സേവാ സംഘം ട്രഷറർ ദേവി ദയാൽ . എസ് , കേരള സ്റ്റേറ്റ്സ് ആൻഡ് മാർക്കറ്റിംഗ് എംപ്ലോയിസ് അസോസിയേഷൻ ട്രഷറർ വിജയൻ നായർ മനാഴി, എസ് ബി കെ ഡയറി ലൈൻ കോഡിനേറ്റർ വിനു ഈ വി തുടങ്ങിയവർ സംസാരിച്ചു