കൊച്ചി: എറണാകുളം ലോ കോളെജില്‍ തങ്കം സിനിമയുടെ പ്രെമോഷന് സന്ദര്‍ശനത്തിനിടെ വിദ്യാര്‍ത്ഥിയില്‍ നിന്നുള്ള മോശം പെരുമാറ്റത്തില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. അന്ന് അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും ഒട്ടും പ്രതീക്ഷിക്കാത്തതാണ് ലോ കോളെജില്‍ നടന്നതെന്നും അപര്‍ണ ബാലമുരളി പറഞ്ഞു. തങ്കം സിനിമയുടെ പ്രെമോഷന് പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ. കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്നും എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.
സംഭവത്തില്‍ അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞു. കോളേജിനെ താന്‍ ബഹുമാനിക്കുന്നുവെന്നും അപര്‍ണ ബാലമുരളി പ്രസ് മീറ്റില്‍ പറഞ്ഞു. വിനീത് ശ്രീനിവാസന്, തങ്കം സിനിമയുടെ സംവിധായകന് സഹീദ് അറഫാത്ത്, ശ്യാം പുഷ്ക്കരന്‍, ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി പേര് പ്രസ് മീറ്റില്‍ പങ്കെടുത്തു. ജനുവരി 26 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജിക്കു ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന് വിനീത് ശ്രീനിവാസന്, അപര്‍ണ്ണ ബാലമുരളി ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.