Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴകിയതാണെന്ന് അറിഞ്ഞ്, 50 കടകളുമായി ഇടപാട്'; മുഖ്യപ്രതിയുടെ മൊഴി, ഒരാള്‍ കൂടി...

‘ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴകിയതാണെന്ന് അറിഞ്ഞ്, 50 കടകളുമായി ഇടപാട്’; മുഖ്യപ്രതിയുടെ മൊഴി, ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: കളമശ്ശേരിയില്‍ നിന്ന് സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി ജുനൈസിന്റെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴകിയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണെന്നാണ് മൊഴി. കൊച്ചിയില്‍ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്. സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.

ജുനൈസിന്റെ സഹായി നിസാബിനെയാണ് അറസ്റ്റ് ചെയ്തത്. വിലക്കുറവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ഇറച്ചി വാങ്ങിയതെന്ന് ജുനൈസ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞ് മാരക വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ജുനൈസിനെതിരെ കേസ് എടുത്തിരിക്കുന്നത്.

മലപ്പുറത്ത് നിന്നാണ് ജുനൈസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കളമശ്ശേരിയിലെ വാടക വീട്ടില്‍ നിന്ന് 500 കിലോ പഴകിയ ഇറച്ചിയായിരുന്നു പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ 49 ഹോട്ടലുകളുടെ ബില്ലുകളും കണ്ടെത്തിയിരുന്നു.

ചോദ്യംചെയ്യലിലൂടെ ആരിൽ നിന്നാണ് ജുനൈസ് പഴകിയ ഇറച്ചി എത്തിച്ചത്, ഇത് ആർക്കെല്ലാം വിതരണം ചെയ്തു എന്ന കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുകയാണ് പൊലീസ്. കളമശ്ശേരിയിൽ അഞ്ഞൂറ് കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഇന്നലെയാണ് മുഖ്യപ്രതി ജുനൈസ് പിടിയിലായത്. മലപ്പുറത്ത് നിന്നാണ് ഇയാളെ പ്രത്യേക സംഘം പിടികൂടിയത്. ഇന്നലെ രാത്രി ജുനൈസിനെ കൊച്ചിയിൽ എത്തിച്ചു. ഇയാളുടെ കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്. ജുനൈസിനെ രണ്ട് മണിക്ക് കോടതിയിൽ ഹാജരാക്കും. ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേർത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നൽകുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് ഇത്. പത്ത് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments