ഗൾഫിൽ ആശുപത്രി മുതൽ ഫാർമസി വരെയുള്ള ആരോഗ്യസേവനങ്ങൾ വിരൽതുമ്പിൽ ലഭ്യമാക്കുന്ന മൈ ആസ്റ്റർ മൊബൈൽ ആപ്ലിക്കേഷന്റെ സമ്പൂർണ പതിപ്പ് പുറത്തിറക്കി. ഡോക്ടർമാരുടെ അപ്പോയിന്റമെന്റ് മുതൽ മരുന്ന് കുറിപ്പിന്റെ പകർപ്പുകൾ വരെ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. ആശുപത്രികള്‍, ക്ലിനിക്കുകള്‍, രോഗനിർണയ പരിശോധനാ കേന്ദ്രങ്ങൾ, ഫാര്‍മസികള്‍ എന്നിവയുടെ സേവനങ്ങൾ ഉപഭോക്തക്കാൾക്ക് നേരിട്ട് നല്‍കുന്ന രൂപത്തിലാണ് ആപ്പ് സജ്ജീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂലൈയിൽ അവതരിപ്പിച്ച് മൈ ആസ്റ്റർ ആപ്പിന്റെ പുതിയ വേർഷനാണ് ഇപ്പോൾ പുറത്തിറക്കുന്നത്. വൈകാതെ ഇന്ത്യയടക്കം രാജ്യങ്ങളിൽ ആപ്പിന്റെ സേവനം ലഭ്യമാക്കുമെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ഡെപ്യൂട്ടി എം ഡി അലീഷ.
24മണിക്കൂറും പ്രവർത്തനിക്കുന്ന ആപ്പിലൂടെ ഡോക്ടർമാരുടെ അപ്പോയിന്‍റ്മെന്‍റ് ബുക്കിങ്, ഓണ്‍ലൈനിലും നേരിട്ടുമുള്ള കണ്‍സള്‍ട്ടിങ്, മരുന്നു കുറിപ്പുകളും മെഡിക്കല്‍ രേഖകളും ലഭ്യമാക്കൽ, വീടുകളില്‍ മരുന്നുകളെത്തിക്കാനുള്ള സംവിധാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ ആസ്റ്റര്‍ സേവനങ്ങളെയും ഒരു കുടക്ക് കീഴില്‍ കൊണ്ടുവരുന്ന ആപ്പാണ് ‘മൈ ആസ്റ്ററെ’ന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത് കെയറിലെ ഡിജിറ്റല്‍ ഹെല്‍ത് സി.ഇ.ഒ ബ്രാന്‍ഡണ്‍ റോബറി പറഞ്ഞു. 200ലധികം ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാരുടെ അപ്പോയിന്‍റ്മെന്‍റ് ബുക്കിങ് ഇതിൽ ലഭ്യമായിരിക്കും.