Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസുപ്രീംകോടതി വിധിയേക്കാൾ ബിബിസിയെ മാനിക്കുന്നവ‍ര്‍ക്ക് അതാവാം, ഇന്ത്യ ലോക നേതാവായി മാറുമ്പോൾ ചിലർക്ക് നിരാശ; ഭിന്നിപ്പുണ്ടാക്കാൻ...

സുപ്രീംകോടതി വിധിയേക്കാൾ ബിബിസിയെ മാനിക്കുന്നവ‍ര്‍ക്ക് അതാവാം, ഇന്ത്യ ലോക നേതാവായി മാറുമ്പോൾ ചിലർക്ക് നിരാശ; ഭിന്നിപ്പുണ്ടാക്കാൻ ശ്രമം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സുപ്രീംകോടതി വിധിയേക്കാൾ ബിബിസിയെ മാനിക്കുന്നവർക്ക് അതാവാമെന്ന് ഡോക്യുമെന്ററി വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ ലോക നേതാവായി മാറുന്പോൾ ചിലർക്ക് നിരാശ ഉണ്ടാകാമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

​ഗവ‍ർണറുടെ വാക്കുകൾ – സുപ്രീം കോടതി വിധികളെക്കാൾ ബിബിസി അഭിപ്രായങ്ങളെ മാനിക്കുന്നവർക്ക് അതാവാം. ലോക നേതാവായി ഇന്ത്യ മാറുമ്പോൾ ചിലർക്ക് നിരാശ ഉണ്ടാകാം.  ഇന്ത്യ കഷ്ണങ്ങൾ ആയി കാണാൻ അവർക്ക് ആഗ്രഹം ഉണ്ടാകും. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലയുണ്ട്. പക്ഷേ ഡോക്യുമെന്ററി ഇറങ്ങിയ സമയം പരിശോധിക്കണം. ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയായപ്പോൾ പോലും ചിലർ അസഹിഷ്ണുത കാണിച്ചു. സർവകലാശാല ഭേഗദതി ബിൽ രാജ്ഭവൻ രാഷ്ട്രപതിക്ക് അയക്കും. ഗവർണർക്ക് മുന്നിൽ നിലവിൽ മറ്റു വഴികളില്ല. കൺകറന്റ് ലിസ്റ്റിൽ ഇല്ലായിരുന്നെങ്കിൽ ഒപ്പിടുമായിരിന്നു. സർക്കാരുമായി ഒരു പോരിന് ഇല്ല. തെറ്റുകൾ ചോദ്യം ചെയ്യാൻ താൻ പ്രതിപക്ഷ നേതാവുമല്ല. തെറ്റുകൾ ആരും ചോദ്യം ചെയ്യുന്നതായി കാണുന്നില്ല. ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതിൽ ഉള്ള രോഷമാണ് ചിലർക്ക്. ഭിന്നിപ്പ് ഉണ്ടാക്കാൻ ഉള്ള നീക്കമാണ് ഡോക്യുമെന്ററിക്ക് പിന്നിൽ. കേന്ദ്രവുമായി ആലോചിക്കാതെ നിയമനിർമാണം സാധ്യമല്ല . നിയമനിർമാണം നടത്താനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്. അത് ചോദ്യം ചെയ്യുന്നില്ല പക്ഷെ അത് കോടതി വിധികൾ മാനിച്ചായിരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments