മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

Global Indian Writer · September 24, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. റിപ്പോർട്ടിലെ വിവരങ്ങൾ എസ്ഐടി വിശദമായി പരിശോധിക്കും.

ഇഡിയിൽ നിന്ന് കൂടുതൽ വിവരങ്ങളും രേഖകളും അന്വേഷണ സംഘം ആവശ്യപ്പെടും. റിപ്പോർട്ടിൽ പരാമർശിക്കുന്ന സാമ്പത്തിക ഇടപാടുകളും മറ്റ് രേഖകളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക. സിഎംആർഎൽ മുൻ സിഎഫ്ഒ പി.സുരേഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ മൊഴി എസ്ഐടി ഉടൻ രേഖപ്പെടുത്തും. മുഹമ്മദ് റിയാസുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് വിവരം.

Share this story

Leave a Comment

Your comment will be visible after admin approval.