പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണക്കിരീടവും കാണാതായതായി കണ്ടെത്തി. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെയാണ് യഥാർഥ സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
55.72 പവൻ തൂക്കമുള്ളതായിരുന്നു സ്വർണക്കിരീടം. 445.78 ഗ്രാം തൂക്കമുള്ള ഈ കിരീടം 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരാണ് ശബരിമലയിൽ സമർപ്പിച്ചത്. സ്വർണക്കിരീടത്തിൽ വജ്രങ്ങൾ പതിപ്പിച്ചിരുന്നു.നിലവിൽ സ്ട്രോങ് റൂമിലുള്ള പകരം കിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കം. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ നടത്തിയ തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് സ്വർണക്കിരീടം കാണാതായ വിവരം പുറത്തുവന്നത്.
Leave a Comment
Your comment will be visible after admin approval.