തിരുവനന്തപുരം: തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിന്ദുവെന്നാൽ ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ വിശേഷിപ്പിക്കുന്ന പദമാണെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ടാണ് തന്നെ അഹിന്ദുവെന്ന് വിളിക്കുന്നത്. ഇന്ത്യയിൽ ജനിച്ച എല്ലാവരും ഹിന്ദുവാണെന്നും അതൊരു മതത്തിന്റ അടിസ്ഥാനത്തിലല്ല. ഭൂപ്രദേശ അടിസ്ഥാനത്തിലാണ് അങ്ങനെ വിളിക്കുന്നതെന്നും ഗവർണർ പറയുകയുണ്ടായി.
ഇതിനിടെ ബിബിസി ഡോക്യുമെന്ററിയെ കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ബ്രിട്ടീഷ് അതിക്രമങ്ങളെ കുറിച്ച് അവർ ഡോക്യുമെന്ററി ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.
‘ഇന്ത്യ നന്നായി പ്രവർത്തിക്കുന്നു, അതിനാൽ ഈ ആളുകൾ നിരാശരാണ്. എന്തുകൊണ്ടാണ് അവർ ബ്രിട്ടീഷ് അതിക്രമങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കാത്തത്? എന്നാൽ നമ്മുടെ സ്വന്തം ആളുകളിൽ ചിലരോട് എനിക്ക് ഖേദമുണ്ട്, കാരണം അവർ രാജ്യത്തെ ജുഡീഷ്യറിയുടെ വിധിന്യായങ്ങളേക്കാൾ ഒരു ഡോക്യുമെന്ററിയെ വിശ്വസിക്കുന്നു’ ഗവർണർ പറഞ്ഞു.