ഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധന (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ എതിർപ്പുകൾ അവഗണിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണെന്നും ജനങ്ങളുടെ വോട്ടവകാശത്തെ ബാധിക്കുന്ന നടപടികൾ ജനാധിപത്യ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
വോട്ടുകൾ മോഷ്ടിക്കപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ ജനപ്രതിനിധികൾ പാസാക്കുന്ന നിയമങ്ങളുടെ നിയമസാധുത പോലും ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഭരണകാലയളവിൽ ഭരണവിരുദ്ധ വികാരം അപ്രതീക്ഷമാകുന്നു. ബാക്കി ഉള്ള എല്ലാ സർക്കാരുകളും അത് നേരിട്ടിട്ടുണ്ട്. എന്തുകൊണ്ട് ഭരണവിരുദ്ധ വികാരം അപ്രതീക്ഷമാകുന്നു എന്ന് മനസിലാകുന്നില്ല. എന്നാൽ ഇന്ന് അതിന് ഉള്ള ഉത്തരം കിട്ടി.
വോട്ട് നഷ്ടമാകുന്നതോടെ ഭരണഘടനയും തകരുന്നു. വോട്ട് ഇല്ലാതാക്കിയാൽ ഭരണഘടനയും നിയമവും ഭരണഘടന സ്ഥാപനങ്ങളും ഇല്ലാതാകും. ഭരണവിരുദ്ധ വികാരം എന്നൊന്നുണ്ട്. അതിൽ നിന്ന് ആർക്കും രക്ഷ നേടാൻ കഴിയില്ല. മോദിക്കും അമിത് ഷായ്ക്കും ബിജെപിക്കും ഇത് എന്ത് കൊണ്ട് സംഭവിക്കുന്നില്ല.. ഹരിയാനയിലും യുപിയിലും മഹാരാഷ്ട്രയിലും ആടിയുലഞ്ഞ സർക്കാർ പെട്ടന്ന് സ്ഥിരത കൈവരിക്കുന്നു. എങ്ങനെ ആണ് ഇത്ര പെട്ടന്ന് ഭരണ വിരുദ്ധത ഇല്ലാതാകുന്നത്. സദ്ദാം ഹുസൈൻ ഭരണത്തിലും നോർത്ത് കൊറിയയിലും ഭരണ വിരുദ്ധ വികാരം ഉണ്ടാകാറില്ല.താൻ വായുവിൽ നിന്ന് എടുത്ത് അല്ല സംസാരിക്കുന്നത്. അദാനി, മോഹൻ ഭാഗവത്, അമിത് ഷാ, മോദി, അജിത് ഡോവൽ,ഗ്യാനേഷ് കുമാർ എന്നിവരാണ് ആസൂത്രകരെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
Leave a Comment
Your comment will be visible after admin approval.