തിരുവനന്തപുരം: തടഞ്ഞുവച്ചിരിക്കുന്ന ഡിയർനസ് അലവൻസ് (ഡിഎ) അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലെ ബിജെപി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് കേന്ദ്ര ധനമന്ത്രിക്കു നിവേദനം നൽകി. കേന്ദ്രത്തിൽനിന്ന് എല്ലാ സഹായവും സ്വീകരിച്ചിട്ടും 11% ഡിഎ കഴിഞ്ഞ രണ്ടു വർഷമായി നിരസിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ കേരളത്തിന് 37,814 കോടിരൂപ അനുവദിച്ചിരുന്നു. ഇതിൽ 30,000 കോടി ഇതിനോടകം കൈമാറി. കേരളത്തിൽ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 11 ലക്ഷം പേരുണ്ട്. പല തവണ നിവേനം നൽകിയിട്ടും ഡിഎ കുടിശിക അനുവദിക്കാത്ത സാഹചര്യമാണെന്നും മന്ത്രി നിർമല സീതാരാമനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.