Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജിസിഐയുടെ നേതൃത്വത്തിൽ രാജ്യം മുഴുവൻ മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം

ജിസിഐയുടെ നേതൃത്വത്തിൽ രാജ്യം മുഴുവൻ മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരുടെ കൂട്ടായ്മയായ ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ (ജി.ഐ.എ) നേതൃത്വത്തിൽ, ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും ‘മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനങ്ങൾ’ സംഘടിപ്പിക്കുന്നു. ആദ്യ സമ്മേളനം ഫെബ്രുവരി 11 ന് കണ്ണൂരിൽ നടക്കും. കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ എം. പി പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യും. ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ അന്താരാഷ്ട്ര പ്രസിഡന്റ്‌ രാജീവ്‌ ജോസഫ് അദ്ധ്യക്ഷത വഹിക്കും. സി.പി.എം അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, ഹിന്ദു – മുസ്ലിം – ക്രൈസ്തവ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

രാജ്യത്ത് ദുർബലമായിക്കൊണ്ടിരിക്കുന്ന മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തുന്നതിനായി, രാജ്യത്തെ മുഴുവൻ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ദേശീയ നേതാക്കൾക്ക് സമർപ്പിക്കുന്ന ‘പ്രമേയം’, സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ അവതരിപ്പിക്കും.

വർഗ്ഗീയത ആളിക്കത്തിച്ച്, മതസ്പർദ്ദയും വിദ്വേഷ പ്രചാരണങ്ങളും നടത്തി, മതവിശ്വാസങ്ങളെ ചൂഷണം ചെയ്ത് ഭരണം പിടിച്ചെടുത്തശേഷം, അന്താരാഷ്ട്ര കോർപ്പറേറ്റുകൾക്ക് മുന്നിൽ രാജ്യം അടിയറ വെക്കുന്ന ദുരവസ്ഥക്കെതിരെയാണ് ‘മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനങ്ങൾ’ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നത്.
രാജ്യമെമ്പാടും നടക്കുന്ന സമ്മേളനങ്ങളിൽ പാസ്സാക്കുന്ന പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, ‘ഒരു മില്യൺ ഒപ്പ് ശേഖരണം’ (One Million Signature Campaign) രാജ്യവ്യാപകമായി സംഘടിപ്പിക്കും. ഇതിന്റെ ദേശീയതല ഉത്ഘാടനവും കണ്ണൂരിലെ സമ്മേളനവേദിയിൽ അരങ്ങേറും.

അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യമെമ്പാടും നടക്കുന്ന സമ്മേളനങ്ങൾ, രാജ്യത്തെ മുഴുവൻ മതേതര – ജനാധിപത്യ പാർട്ടികളുടെയും സംഗമവേദിയായിരിക്കുമെന്ന് ജി.ഐ.എ പ്രസിഡന്റ്‌ രാജീവ്‌ ജോസഫ് വ്യക്തമാക്കി.

ആയിരം ‘നാഷണൽ കോർഡിനേറ്റർമ്മാരുടെ’ നേതൃത്വത്തിലാണ്
എല്ലാ സംസ്ഥാനങ്ങളിലും സമ്മേളനങ്ങളൾ സംഘടിപ്പിക്കുന്നത്. സമ്മേളനങ്ങളുടെ ചിലവുകൾ വഹിക്കുന്ന, സാധാരണക്കാരായ അഞ്ഞൂറ്റിയൊന്ന് പേരടങ്ങുന്ന ‘സംഘാടക സമിതിയാണ്’, ദേശീയ തലത്തിൽ സമ്മേളനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

സമ്മേളനത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ, 9072795547 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments