Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേന്ദ്ര ബജറ്റ് നാളെ: പ്രതീക്ഷകൾ ഏറെ

കേന്ദ്ര ബജറ്റ് നാളെ: പ്രതീക്ഷകൾ ഏറെ

ന്യൂ‍ഡൽഹി: കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും.രാജ്യത്ത് സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2023- 24 കാലത്ത് വളർച്ചാ നിരക്ക് 6.5 ആകുമെന്നാണ് സർവെ. പലിശ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും സർവെയിലുണ്ട്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനാണ് അവലോകന റിപ്പോർട്ട് ലോക്‌സഭയുടെ മേശപ്പുറത്ത് വച്ചത്.

നിലവിലെ സാമ്പത്തിക വളർച്ച ഏഴ് ശതമാനമാണ്. ഈ സാഹചര്യത്തിൽ അടുത്തവർഷം സാമ്പത്തിക വളർച്ചാ തോത് കുറയുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നാളെ ലോക്സഭയിൽ പൊതുബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചത്. ധനകമ്മി കൂടിയാൽ രൂപ പ്രതിസന്ധിയിലാകുമെന്നും കയറ്റുമതി കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു എന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. സേവനമേഖലയിൽ 1.1 ശതമാനമാണ് പുരോഗതി. കാർഷിക മേഖലയിലും ചെറിയ പുരോഗതിയുണ്ടെങ്കിലും വ്യവസായ മേഖല 10.3 ശതമാനത്തിൽ നിന്ന് 4.2ലേക്ക് കൂപ്പുകുത്തി. ടെക്‌സ്റ്റൈൽസ്, ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, റിയൽ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലയിലും കനത്ത ഇടിവുണ്ടായി.

എന്നാൽ സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ വളർച്ചയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 2016ൽ 452 എണ്ണമായിരുന്ന സ്റ്റാർട്ടപ്പുകൾ 2022 പൂർത്തിയായപ്പോൾ 84012 എണ്ണം (48 ശതമാനം വളർച്ച) ആയി ഉയർന്നു. ബജറ്റിൽ നികുതി പരിഷ്കാരം ഉൾപ്പെടെ വിവിധ ആശ്വാസ പദ്ധതികൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments