പി പി ചെറിയാൻ
ഡെന്റൺ:ടെക്സസിലെ സാങ്ങറിൽ (Sanger) സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ ഉണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി ദാരുണമായി മരിച്ചു. ഡെന്റൺ കൗണ്ടിയിലെ ഹൂലിംഗ് റോഡ് – ലോയിസ് റോഡ് ഈസ്റ്റിൽ
സെപ്റ്റംബർ 24, വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്
സാങ്ങർ ഐ.എസ്.ഡി (Sanger ISD) സ്കൂൾ ബസ് റോഡിൽ നിന്ന് തെന്നിമാറി കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 13 വയസ്സുള്ള ഒരു വിദ്യാർത്ഥി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.ബസ് ഡ്രൈവറും മറ്റ് മൂന്ന് വിദ്യാർത്ഥികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി (DPS) അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Leave a Comment
Your comment will be visible after admin approval.