Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിഖ് മതസ്ഥർക്ക് പ്രത്യേക രാജ്യം വേണം: മെൽബണിൽ ഇന്ത്യൻ വിഭാഗങ്ങൾ തമ്മിൽ സംഘർഷം

സിഖ് മതസ്ഥർക്ക് പ്രത്യേക രാജ്യം വേണം: മെൽബണിൽ ഇന്ത്യൻ വിഭാഗങ്ങൾ തമ്മിൽ സംഘർഷം

മെൽബൺ: ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടന സിഖ് മതസ്ഥർക്ക് പ്രത്യേക രാജ്യം (ഖലിസ്ഥാൻ) വേണമെന്ന് ഉന്നയിച്ച് മെൽബണിൽ സിഖ് മതവിശ്വാസികൾക്കിടയിൽ റെഫറണ്ടം നടത്തി. മെൽബണിലെ തെരുവുകളിൽ ഇതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷങ്ങളിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. സിഖ് വിഭാഗത്തിലുള്ളവർ സ്വതന്ത്ര രാഷ്ട്രം (ഖാലിസ്ഥാൻ) എന്ന ആവശ്യത്തോട് അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യമാണ് റെഫറണ്ടത്തിൽ ഉന്നയിച്ചത്. അതേസമയം സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടന അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്നതാണ്.

ഞായറാഴ്ച നടന്ന പരിപാടിക്കിടെ രണ്ട് തവണ ഖാലിസ്ഥാൻ അനുകൂലികളും എതിർക്കുന്നവരും തമ്മിൽ സംഘർഷം ഉണ്ടായി. ഇന്ത്യൻ ദേശീയ പതാകയുമായി എത്തിയവരും, ഖാലിസ്ഥാൻ പതാകയേന്തിയവരും തമ്മിലായിരുന്നു സംഘർഷം. പോലീസ് ഇടപെട്ടതിന് ശേഷമാണ് ജനം പിരിഞ്ഞുപോയതെന്നും വിക്ടോറിയ പോലീസ് പറഞ്ഞു.

കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന പേരിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി വിക്ടോറിയ പോലീസ് വ്യക്തമാക്കി. 34 വയസും 39 വയസുമുള്ള രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഓസ്‌ട്രേലിയയിലെ ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളെ മെൽബണിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. സുശീൽ കുമാർ അപലപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments