Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപണം വാങ്ങി ഹെൽത്ത് കാർഡ്: നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിർദേശം, ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷിക്കും

പണം വാങ്ങി ഹെൽത്ത് കാർഡ്: നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിർദേശം, ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷിക്കും

തിരുവനന്തപുരം:  ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ കിട്ടുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നടപടിക്ക് നിർദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല.

ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 ഒരു സർക്കാർ ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ കുറ്റകരമായ കാര്യം ആണ്. സർക്കാർ നടപടി അട്ടിമറിക്കാൻ ശ്രമിച്ചത് ഗൗരവത്തോടെ കാണുന്നു. പണം കൊടുത്ത് സർട്ടിഫിക്കറ്റുകൾ കൊടുക്കാറുണ്ട് എന്ന് ശ്രദ്ധയിൽപ്പെട്ടാൽ നടപടി ഉണ്ടാകും എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴത്തെ സംഭവം സർക്കാർ വളരെ വളരെ ഗൗരവത്തോടെ  കാണുന്നു.

ഫോട്ടോ പതിച്ച ഡിജിറ്റൽ കാർഡ് നൽകാനാണ് തീരുമാനം. ഇതിൽ സർട്ടിഫൈ ചെയ്ത ഡോക്ടറുടെ പേരും രേഖപ്പെടുത്തുംടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് കാർഡ് നൽകാവൂ എന്നാണ് വ്യവസ്ഥ.എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ RMO,300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡ് നൽകുകയാണ്. ചാനൽ ന്യൂസ് ഇൻവെസ്റ്റിഗേഷനിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർഎംഒ ഡോ.വി അമിത് കുമാർ പണം വാങ്ങി കാർഡുകൾ നൽകുന്നതും തെളിവ് സഹിതം ചാനലിൽ റിപ്പോർട്ട് ചെയ്തിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments