Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം : കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും പാതയിൽ തിരിച്ചെത്തിയെന്ന് ധനമന്ത്രി. കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉൽപാദനം വർധിച്ചു. കേരളം വളർച്ചയുടെ പാതയിലേക്കു വന്നു എന്നാണ് സാമ്പത്തിക സർവേയെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങൾ:

• വിലക്കയറ്റം നേരിടാൻ 2000 കോടി രൂപ വകയിരുത്തി. • തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും. • റബർ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.• ധനഞെരുക്കം ഈ വർഷം പ്രതീക്ഷിക്കുന്നു. • കേന്ദ്രസഹായം കുറഞ്ഞു. • കേരളം കടക്കെണിയിലല്ല. കൂടുതൽ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്. • സർക്കാർ വകുപ്പികൾ വാർഷിക റിപ്പോർട്ട് തയാറാക്കണം. ഇതിനായി മേൽനോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി. • സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാർക്കുകൾ ഉടൻ ആരംഭിക്കും. • മേയ്ക്ക് ഇൻ കേരള പദ്ധതി വിപുലീകരിക്കും. സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ നൽകുന്നത് പരിഗണിക്കും. മെയ്ക്ക് ഇൻ കേരളയ്ക്കായി 100 കോടി ഈ വർഷം. പദ്ധതി കാലയളവിൽ മെയ്ക്ക് ഇൻ കേരളയ്ക്കായി 1000 കോടി അനുവദിക്കും. • തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 1000 കോടി. • ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് 20 കോടി. • വർക്ക് നിയർ ഹോം 50 കോടി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി. • വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടിരൂപയുടെ കോർപസ് ഫണ്ട്. • നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽനിന്ന് 34 രൂപയാക്കി. • അതിദാരിദ്ര്യം ഇല്ലാതാക്കാൻ 80 കോടി. • കൃഷിക്കായി 971 കോടി.• 95 കോടി നെൽകൃഷി വികസനത്തിനായി. • വന്യജീവി ആക്രമണം തടയാൻ 50 കോടി. • കുടുംബശ്രീക്ക് 260 കോടി. • ലൈഫ് മിഷന് 1436 കോടി. • ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി വകയിരുത്തി. • എരുമേലി മാസ്റ്റർ പ്ലാൻ 10 കോടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments