സംസ്ഥാനത്തെ സാമൂഹിക ക്ഷേമ പെൻഷൻ വർധിപ്പിക്കില്ല. നൽകി വരുന്ന പെൻഷൻ വിതരണം തുടരുമെന്ന പ്രഖ്യാപനം മാത്രമാണ് ബജറ്റിൽ ഉണ്ടായത്. ക്ഷേമ പെൻഷൻ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന വിമർശനം ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഉന്നയിച്ചു.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്തും. ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും.
ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. 20 ശതമാനമാണ് ന്യായവില കൂട്ടുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കുറവ് വരുത്തിയിരുന്ന ഫ്‌ളാറ്റുകള്‍/അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ മുദ്രവില 5 ശതമാനത്തില്‍ നിന്നും 7 ശതമാനമാക്കി ഉയര്‍ത്തി.
സംസ്ഥാനത്തെ കോടതി ഫീസുകൾ വർധിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ജുഡീഷ്യൽ കോർട്ട് ഫീസ് സ്റ്റാമ്പുകളുടെ നിരക്കുകൾ പരിഷ്കരിച്ചിട്ടില്ല. ആയത് വർദ്ധിപ്പിക്കുന്നതിനായി 1959 ലെ ‘കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ ആക്ടും ബന്ധപ്പെട്ട ചട്ടങ്ങളും ഭേദഗതി ചെയ്യുമെന്ന് അദ്ദേഹം ബജറ്റ് പത്രത്തിൽ പറഞ്ഞു.
സാധാരണ പൗരന്മാരുടെ സൗകര്യാർത്ഥം കോടതി ഫീസുകൾ ഇ-സ്റ്റാമ്പിംഗിന്റെ പരിധിയിൽ കൊണ്ടുവരും. നടപടികളിലൂടെ ഏകദേശം 50 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും കെ.എൻ ബാലഗോപാൽ പറഞ്ഞു.