നികുതി വർധനവിനെതിരെ കെ.പി.സി.സി അടിയന്തര യോഗം ഓൺലൈനായി വിളിച്ചുചേർത്തു. നാളെയും പെട്രോൾ പമ്പുകൾക്ക് മുന്നിൽ സമരം നടത്തും. കെ.പി.സി.സി അധ്യക്ഷന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ ഇന്ന് സമരം നടക്കാത്ത സ്ഥലങ്ങളിൽ നാളെ സമരം തുടരാനുള്ള തീരുമാനമെടുത്തു.
കൂടാതെ നിയമസഭ കൂടുന്ന ദിവസങ്ങളിൽ സഭക്കകത്തും പുറത്തും ഒരുപോലെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനവുമുണ്ട്. കൂടുതൽ സമരപരിപാടികൾ യോഗം ചേർന്ന് തീരുമാനിക്കും. സർക്കാരിനെതിരായ ജനവിരകാരം ശക്തിപ്പെടുത്താനും അതിനെ ഉപയോഗപ്പെടുത്താനുമാണ് യു.ഡി.എഫ് നീക്കം. ഈ അജണ്ടയിലാണ് അടിയന്തരമായി കെ.പി.സി.സി യോഗം വിളിച്ചു ചേർത്തത്.