കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച്ച 40 മിനിറ്റോളം നീണ്ടു നിന്നു.
ചരിത്രത്തിൽ അസാധാരണമായ നിലയിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ഹൈക്കോടതി ജഡ്ജിയുടെ പേരിൽ കോഴ വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരായ കേസിന്റെ കൂടി സാഹചര്യത്തിലാണ് ഇരുവരും കണ്ടതെന്നാണ് വിവരം.