Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനിക്കി ഹേലി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

നിക്കി ഹേലി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

പി. പി ചെറിയാൻ

സൗത്ത് കരോലിന : ഇന്ത്യൻ വംശജയായ പ്രമുഖ റിപ്പബ്ലിക്കൻ നേതാവും യുഎന്നിലെ മുൻ അംബാസഡറുമായ നിക്കി ഹേലി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ പദ്ധതിയിടുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെയാണ് പ്രചാരണം ആരംഭിക്കുക. ഫെബ്രുവരി 15 ഒരു സുപ്രധാന ദിവസമായിരിക്കുമെന്നു ഹേലി ട്വിറ്ററിൽ കുറിച്ചു. 80 വയസ്സിനു മുകളിലുള്ളവരെ വാഷിങ്ടൻ ഡിസിയിൽ കാണാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും അവർ കുറിച്ചു.

സൗത്ത് കരോലിന സെനറ്റർ ടിം സ്കോട്ട് ഒരു ദിവസം കഴിഞ്ഞ് ഇതേ നഗരത്തിൽ നിന്നു ഹേലിക്കു പിന്നാലെ തിരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. തുടർന്നു ഇരുവരും തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി അയോവയിലേക്ക് പോകും. മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അടുത്ത ആഴ്ച ചാൾസ്റ്റണിൽ ഉണ്ടാകും.

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ഫെബ്രുവരി 28നു തന്റെ ഓർമ്മക്കുറിപ്പ് പുറത്തിറക്കിയതിന് ശേഷം പ്രചാരണ യാത്ര ആരംഭിക്കും. ഹൂസ്റ്റണിലും ഡാലസിലും റിപ്പബ്ലിക്കൻ പാർട്ടി സംഘടിപ്പിക്കുന്ന ഡിന്നറുകളിൽ 50,000 ഡോളർ നൽകുന്ന പ്ലാറ്റിനം സ്പോൺസർമാർക്ക് വിഐപിക്കൊപ്പം സമയം ചെലവിടാനുള്ള ടിക്കറ്റുകളും ഫോട്ടോയും ലഭിക്കും.‌

2024-ലെ റിപ്പബ്ളിക്കൻ പാർട്ടി പ്രസിഡൻഷ്യൽ നാമനിർദ്ദേശത്തിനായുള്ള മത്സരം ഉയർന്ന തലത്തിലേക്ക് എത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. പ്രധാന സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ രംഗത്തെത്തുന്നതോടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ഉടൻ തന്നെ ആദ്യത്തെ ഔപചാരിക വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഉറപ്പായി. തനിക്കെതിരെ ആരെല്ലാം രംഗത്തു വന്നാലും അവർക്ക് തനിക്കെതിരെ വെല്ലുവിളി ഉയർത്താൻ പോലും കഴിയില്ലെന്നു ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments