Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാമുകിയെ കാണാന്‍ അര്‍ധരാത്രി അപ്പാര്‍ട്മെന്‍റിലെത്തി യുവാവ് ; കാമുകിയുടെ അമ്മയെ കണ്ട് പേടിച്ചോടുന്നതിനിടെ ടെറസില്‍ നിന്ന്...

കാമുകിയെ കാണാന്‍ അര്‍ധരാത്രി അപ്പാര്‍ട്മെന്‍റിലെത്തി യുവാവ് ; കാമുകിയുടെ അമ്മയെ കണ്ട് പേടിച്ചോടുന്നതിനിടെ ടെറസില്‍ നിന്ന് വീണ് മരിച്ചു

സേലം: കാമുകിയെ കാണാന്‍ അര്‍ധരാത്രി അപ്പാര്‍ട്മെന്‍റിലെത്തിയ യുവാവ് കാമുകിയുടെ അമ്മയെ കണ്ട് പേടിച്ചോടുന്നതിനിടെ ടെറസില്‍ നിന്ന് വീണ് മരിച്ചു. ധർമപുരി ടൗണിലെ കാമരാജ് നഗറിലെ എസ് സഞ്ജയ് (18) ആണ് മരിച്ചത്. ചിന്ന കൊല്ലപ്പട്ടിയിലെ സെൻട്രൽ ലോ കോളേജിലെ ഒന്നാം വർഷ എൽഎൽബി വിദ്യാര്‍ഥിയാണ് യുവാവ്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ധര്‍മപുരി സ്വദേശിയായ സഞ്ജയും കാമുകിയും സേലത്തെ ലോ കോളേജില്‍ ഒരേ ക്ലാസിലാണ് പഠിക്കുന്നത്. നേരത്തെ സ്‌കൂളിലും ഇരുവരും ഒരുമിച്ചായിരുന്നു പഠനം. സ്‌കൂള്‍ കാലത്ത് പ്രണയത്തിലായ രണ്ടുപേരും സേലത്തെ ലോ കോളേജില്‍ പ്രവേശനം നേടി.

കാമുകിയുമായി സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ അമ്മയെ കണ്ട്പരിഭ്രാന്തനായ വിദ്യാര്‍ഥി ടെറസില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രദേശത്തെ ഒരു വാടകകെട്ടിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സഞ്ജയുടെ താമസം. ഇതിന് സമീപത്തായി മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലാണ് കാമുകിയും അമ്മയും സഹോദരിയും താമസിച്ചിരുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ സഞ്ജയ് കാമുകിയെ കാണാനായി പെണ്‍കുട്ടിയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തി. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസിലിരുന്ന് ഇരുവരും സംസാരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ അമ്മ ടെറസിലേക്ക് വന്നത്. ഇതോടെ സഞ്ജയ് ടെറസില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments