ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് പീഡനം.
സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരൻ അറസ്റ്റിലായി. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെയാണ് മെഡി. കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൈപമംഗലം സ്വദേശിയായ യുവതിയെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി വിഷം കഴിച്ച് ആത്മഹ്തയക്ക് ശ്രമിച്ചത്. ബന്ധുവെന്ന വ്യാജേനെ മെഡിക്കൽ കോളജിൽ തങ്ങിയാണ് യുവതിയെ ദയാലാൽ പീഡിപ്പിച്ചത്.