കോഴഞ്ചേരി : സെന്റ് തോമസ് കോളേജ് സപ്തതി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മെഗാ അലൂമ്നി സംഗമം 11 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. (കുറുന്തോട്ടിക്കൽ അച്ചൻ നഗർ).
പരിപാടിയിൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, പൂർവ്വ അനദ്ധ്യാപകർ, എന്നിവർ പങ്കെടുക്കും. 53 മുതൽ പഠിച്ച ഇന്റർമീഡിയേറ്റ്, പ്രീ യൂണിവേഴ്സിറ്റി, പ്രീഡിഗ്രി, ഡിഗ്രി, പി.ജി, സെൽഫ് ഫിനാൻസ് ക്ലാസ്സുകളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കാളികളാകും. രാവിലെ 10ന് ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. റോയി ജോർജ്ജ് അധ്യക്ഷത വഹിക്കും. കോളേജിന്റെ മാനേജർ അഭിവന്ദ്യ ഏബ്രഹാം മാർ പൗലോസ് എപ്പിസ്ക്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തും. കോളേജിന്റെ സ്ഥാപക നേതാക്കളെയും, മൺമറഞ്ഞുപോയ മുൻ അധ്യാപകരെയും, അനധ്യാപകരെയും, കോളേജിൽ പഠിച്ച് ഉന്നത സ്ഥാനം അലങ്കരിച്ച വ്യക്തികളെയും അനുസ്മരിക്കും. ദേശീയ തലത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച രാജ്യ സഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ ഐ.എ.എസ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരെയും ചടങ്ങിൽ ആദരിക്കും.
ഉച്ചക്ക് 2 ന് നടക്കുന്ന സമ്മേളനം ടി.കെ.എ. നായർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. ചെയർമാൻ വിക്ടർ ടി. തോമസ് അദ്ധ്യക്ഷത വഹിക്കും. കോളേജ് യൂണിയൻ മുൻ ഭാരവാഹികൾ, ജനപ്രതിനിധികൾ, വിവിധ രംഗങ്ങളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
Ph: 9447047480, 9037441215, 97475 18046 (Watts app only)
Email: [email protected], [email protected]