Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ

സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ

ഖോവയ്: ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ജനവിരുദ്ധമായിട്ടാണ് ഇരുപാർട്ടികളും പ്രവർത്തിച്ചിട്ടുള്ളതെന്നും അവർ അഴിമതി നടത്തുന്നവരാണെന്നും അമിത് ഷാ പറഞ്ഞു.

‘കമ്മ്യൂണിസ്റ്റുകൾ ക്രിമിനലുകളാണ്. കോൺഗ്രസ് അഴിമതിക്കാരാണ്. ഇരുവരും സംസ്ഥാനത്തിനും ഇവിടുത്തെ ജനങ്ങൾക്കുമെതിരെ പ്രവർത്തിച്ചവരാണ്. 30 വർഷത്തോളമുള്ള സിപിഎമ്മിന്റെ ത്രിപുരയിലെ ഭരണവും 15 വർഷത്തോളമുള്ള കോൺഗ്രസിന്റെ ഭരണവും അഞ്ചു വർഷം മാത്രമുള്ള ബിജെപി ഭരണത്തോട് താരതമ്യപ്പെടുത്തിയാൽ നിങ്ങൾക്ക് കാര്യങ്ങൾ ബോധ്യമാകും’, ത്രിപുരയിലെ ഒരു പൊതുപരിപാടിക്കിടെ അമിത് ഷാ പറഞ്ഞു.

പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സുതാര്യമായ ഭരണമാണ് ബിജെപി നടത്തുന്നത്. ഇടതുപക്ഷവും കോൺഗ്രസും ഒരുപോലെ അഴിമതിക്കാരാണ്. ഇപ്പോൾ ഇവർ രണ്ടുപേരും ഒന്നിച്ചിരിക്കുകയാണ്. ബിജെപിക്കെതിരെ ഒരു അഴിമതി ആരോപണം പോലും ഇല്ല. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ബിജെപി വളരെ സുതാര്യമായാണ് ഭരണനിർവഹണം നടത്തുന്നതെന്നും ഷാ പറഞ്ഞു.

ത്രിപുരയിലെ ബിജെപി ഭരണത്തിൽ കുറ്റകൃത്യനിരക്ക് 30 ശതമാനം കുറഞ്ഞു. 2016-18 കാലയളവിൽ 250 ഓളം ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടും ഒരു സിപിഎം പ്രവർത്തകനെ പോലും ഞങ്ങൾ ലക്ഷ്യമിട്ടിട്ടില്ല. 27 വർഷം നീണ്ട കമ്മ്യൂണിസ്റ്റുകാരുടെ ദുർഭരണം ബി.ജെ.പി മാറ്റിമറിച്ചെന്ന അഭിമാനത്തോടെയാണ് അഞ്ചു വർഷത്തിന് ശേഷം നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നത്. ഇത്രയും കാലം ആദിവാസി ജനതയോടും അനീതിയാണ് നടത്തിക്കൊണ്ടിരുന്നത്. ബിജെപി ഭരണത്തിൽ ത്രിപുര ഇപ്പോൾ സമാധാനമുള്ള സംസ്ഥാനമായി മാറി. ഇനിയും മുന്നോട്ടുകൊണ്ടുപോകാനുണ്ട്. അതിന് അഞ്ചുവർഷം മതിയാകില്ല. വികസനപ്രവർത്തനങ്ങൾ കൂടുതൽ നടത്താനുണ്ട്. അതിന് തുടർച്ച വേണം’, അമിത് ഷാ പറഞ്ഞു.

ഈ മാസം 16-നാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടക്കുക. മേഘാലയയ്ക്കും നാഗാലാൻഡിനുമൊപ്പം മാർച്ച് രണ്ടിന് വോട്ടെണ്ണൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments