അഡലൈഡ് : സൗത്ത് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ് സൗത്ത് ഓസ്ട്രേലിയ (ഐഎംഎഫ്എസ്എ) രൂപീകരിച്ചു. അഡലൈഡ് ക്ലോവല്ലി പാർക്ക് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങില്‍ നാദിയ ക്ലെൻസി എംപി സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇത്തരം മൾട്ടി കൾച്ചറൽ സംഘടനകൾ ഈ നാടിന്റെ സാംസ്കാരിക ഉന്നമനത്തിനായി മുന്നോട്ട് വരുന്നത് അഭിനന്ദനാർഹമാണെന്ന് എംപി പറഞ്ഞു. പോളി പറക്കാടൻ അധ്യഷത വഹിച്ചു,
മിഷേൽ ലെൻസിങ്ക് MLC, നാദിയ ക്ലൻസി MP, ജെയ്ൻ സ്റ്റിൻസൺ MP, മൈക്കൽ കോക്സൻ (Mayor West Torrens), ക്രിസ് ഹന്ന (Mayor Marion Council), സെന്തിൽ ചിദംബരനാഥൻ (Councillor City of Charles Sturt), അമൻ സത്യൽ (Councillor Walkerville) , കമൽ ഭഗത് (Councillor Micham), സുരേന്ദ്ര ചാഹൽ (Councillor West Torrens) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മാത്യു കണിയാംപറമ്പിൽ സ്വാഗതവും, ജിനേഷ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു. നിരവധി വിശിഷ്ടാഥിതികൾ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു ഐഎംഎഫ്എസ്എ യുടെ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു.
ഭാരവാഹികളായി പോളി പാറക്കാടൻ, (പ്രസിഡന്റ്), പ്രീതി ജയ്മോൻ, ജിനേഷ് അഗസ്‌റ്റിൻ (വൈസ് പ്രസിഡന്റുമാര്‍), ഷഫീക്ക് കോടിപറമ്പിൽ (ജോയിന്റ് സെക്രട്ടറി), റ്റോബി അലക്സാണ്ടർ (മൾട്ടി കൾച്ചറൽ കോഓർഡിനേറ്റർ), മാത്യൂ കണിയാംപറമ്പിൽ (പബ്ലിക്ക് റിലേഷൻ ഓഫിസർ) രാജശേഖരൻ ജോസഫ് (റീകൺസിലിയേഷൻ ഓഫിസർ), സന്തോഷ് ജോർജ് (അക്കൗണ്ടന്റ്),സിജൊ ജോയ്, തോമസ് ജോർജ് (ട്രഷറർമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
സാമൂഹിക സാംസ്കാരിക ഉന്നമനം ലഷ്യ മിട്ട് പ്രവർത്തനം തുടങ്ങുന്ന സംഘടന കൾച്ചറൽ ഡൈവേഴ്സിറ്റി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കൂടുതൽ പ്രവർത്തനക്ഷമമാകുവാൻ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് പ്രസിഡന്റ് പോളി പാറക്കാടൻ അറിയിച്ചു. രാഷ്ട്രീയ, മത, വർഗ, വർണ്ണ, വ്യത്യാസമില്ലാതെ ഏവരെയും ഉൾകൊള്ളുന്ന വൈവിധ്യമാർന്ന സാംസ്‌കാരിക ഉന്നമനമാണ് സംഘടന ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.